ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ മൂന്നു വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. തമിഴ്നാട് ഈറോഡ് സ്വദേശി മൂന്നു വയസുള്ള അക്ഷരനാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം. കടൽ കാണാൻ എത്തിയതായിരുന്നു കുടുംബം. ഇതിനിടെ അക്ഷരന് കാലിലാണ് നായയുടെ കടിയേറ്റത്. കടിയേറ്റ അക്ഷരനെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി.

