വടക്കാഞ്ചേരി: വിരണ്ടോടിയ പോത്ത് കിണറ്റിൽ ചാടി. പോത്തിനെ വടക്കാഞ്ചേരി അഗ്നിരക്ഷാ സേനാ വിഭാഗം കരയ്ക്ക് കയറ്റി. മാടക്കത്തറ പഞ്ചായത്ത് അയ്യൻപാറ പ്രദേശത്ത് അറക്കാൻ കൊണ്ടുവന്ന എൽദോസ് പള്ളിപ്പറമ്പിൽ എന്നയാളുടെ പോത്താണ് വിരണ്ടോടി കിണറ്റിൽ ചാടിയത്. ഇടുങ്ങിയ സ്ഥലമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നി രക്ഷസേനാംഗങ്ങൾ ലാഡർ, ഹോസ് എന്നിവ ഉപയോഗിച്ച് മൂന്ന് മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് 30 അടി താഴ്‌ചയുള്ള കിണറിൽ നിന്ന് പോത്തിനെ പുറത്തെടുത്തത്. 800 കിലോയോളം വരുന്ന പോത്ത് സാബു പള്ളിപ്പറമ്പിൽ എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് വീണത്.

