Friday, May 15, 2026

‘ഗുരുവായൂരിനുള്ളത് വിഷം കലർത്താൻ വന്നവരെ ആട്ടിയോടിച്ച പാരമ്പര്യം’ – സി.എച്ച് റഷീദ്

ഗുരുവായൂർ: വിഷം കലർത്താൻ വന്നവരെ എന്നും ആട്ടിയോടിച്ച പാരമ്പര്യമാണ് ഗുരുവായൂരിനുള്ളതെന്ന് ഗുരുവായൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സി.എച്ച് റഷീദ്. എവിടെ നിന്നോ നാല് വോട്ടിന് വേണ്ടി വർഗീയത പറഞ്ഞു ഭിന്നിപ്പിക്കാമെന്ന് കരുതിയവർക്ക് ഈ നാടിനെ കുറിച്ച് ഒന്നുമറിയില്ല. മതം പറഞ്ഞു വോട്ട് പിടിക്കാൻ വരുന്നവർ ഈ മണ്ഡലത്തിന്റെ സംസ്കാരവും വിശുദ്ധിയും അറിയാത്തവരാണ്. ക്ഷേത്ര നഗരിയിലെ എല്ലാ വികസനവും ഈ നാട് ഒരുമിച്ച് നേടിയെടുത്തതാണെന്നും റഷീദ് പറഞ്ഞു. അമൃത് പദ്ധതിയിലും പദ്ധതിയിലും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ വലിയ പങ്ക് താൻ വഹിച്ചിട്ടുണ്ട്. ഗുരുവായൂർ മുൻസിപ്പാലിറ്റി രൂപീകരിക്കുന്നതിൽ എന്റെ പങ്ക് എന്താണെന്ന് ഗുരുവായൂരിലെ ജനപ്രതിനിധികൾക്കും പൊതു പ്രവർത്തകർക്കും അറിയാമെന്നും എല്ലാ തലപര്യങ്ങൾക്കും അപ്പുറം ജനപക്ഷ രാഷ്ട്രീയമാണ് താൻ ഉയർത്തി പിടിച്ചിട്ടുള്ളതെന്നും സി.എച്ച് റഷീദ് അഭിപ്രായപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments