വീട്ടിലേക്ക് അതിക്രമിച്ച് കയറി വയോധികനെ ആക്രമിച്ചു പരിക്കേൽപ്പിച്ച് മുറ്റത്തിട്ടിരുന്ന ഇന്നോവ കാർ തല്ലിത്തകർത്ത കേസ്സിലെ പ്രതി അറസ്റ്റിൽ. എറണാകുളം പാറക്കടവ് വില്ലേജ്, കോടിശ്ശേരി വട്ടപ്പറമ്പ് സ്വദേശി മാനംതാനത്ത് വീട്ടിൽ സജീവ് (31) ആണ് അറസ്റ്റിലായത്.
2026 ജൂൺ 28 ന് വൈകീട്ട് 03.15 ഓടെയായിരുന്നു സംഭവം. പരാതിക്കാരനായ കൊരട്ടി കിഴക്കുമുറി വില്ലേജ് പൊങ്ങം സ്വദേശി തെക്കിനിയത്ത് വീട്ടിൽ സിബി തോമസ് (41) എന്നയാളോടുള്ള മുൻവൈരാഗ്യത്താലാണ് പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. തുടർന്ന് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇന്നോവ വാഹനത്തിന്റെ മുൻഭാഗത്തെ ചില്ല് കല്ലുകൊണ്ട് തല്ലിത്തകർക്കുകയും വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ഇതിലൂടെ ഏതാണ്ട് 50,000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആക്രമണം തടയാൻ ചെന്ന പരാതിക്കാരന്റെ അച്ചൻ തോമസ്സ് (73) എന്നയാളെ പ്രതി കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കൊരട്ടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഹബീബുള്ള എ, ജി എസ് ഐ സുമേഷ്, ജി എസ് സി പി ഒ ഉണ്ണിക്കൃഷ്ണൻ, സി പി ഒമാരായ ശ്രീജിത്ത്, ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

