Monday, August 24, 2026

ചാവക്കാട് ബ്ലാങ്ങാട് അംഗൻവാടി അധ്യാപികക്ക് നേരെ തെരുവ് നായുടെ ആക്രമണം

ചാവക്കാട്: ബ്ലാങ്ങാട് അംഗൻവാടി അധ്യാപികക്ക് നേരെ തെരുവ് നായുടെ ആക്രമണം. ചേറ്റുവ സ്വദേശിന ഗീതക്കാ(48)ണ് നായയുടെ കടിയേറ്റത്.  ഇന്ന് രാവിലെ 11നാണ് സംഭവം. നഗരസഭ 24 -ാം വാർഡ് ദ്വാരക ബീച്ചിലെ 93-ാം നമ്പർ അംഗൻവാടിയിലെ അധ്യാപികയാണ് ഗീത.  ഫീൽഡ് വർക്കിനായി ബ്ലാങ്ങാട് ബീച്ചിലെ മെഹറലി നഗറിൽ എത്തിയപ്പോഴാണ് ഗീതയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. കാലിൽ നായയുടെ കടിയേറ്റ ഗീതയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments