Friday, September 20, 2024

കാത്തിരിപ്പിന് വിട; കടപ്പുറം പഞ്ചായത്ത് പത്താം വാർഡ് സി.എച്ച് നഗർ സ്ലൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു

കടപ്പുറം: കടപ്പുറം പഞ്ചായത്ത് പത്താം വാർഡ് സി.എച്ച് നഗർ സ്ലൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.വി. ഉമ്മർ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീബ രതീഷ് ,ബ്ലോക്ക് സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാൻ ഷാജി തഹംസ ,പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.എം. മനാഫ് ,മെമ്പർമാരായ പി.എം. മുജീബ് ,ഷൈല മുഹമ്മദ് ,സുബൈർ തങ്ങൾ , കൊച്ചു തങ്ങൾ, ഷെബീർ പുതിയങ്ങാടി ,സി.സി.മുഹമ്മദ് ,പി .എ .അബ്ദുൽ ഹമീദ്‌.എ.പി. ബക്കർ, സി.എം .ഷമീർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്തിൻ്റെയും കടപ്പുറം ഗ്രാമ പഞ്ചായത്തിൻ്റെയും ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.അപ്രോച്ച് റോഡിന്നുള്ള സ്ഥലം പഞ്ചായത്തിനെ ഏല്പിച്ചിട്ടുള്ളതും ഈ സാമ്പത്തിക വർഷം തന്നെ റോഡ് പണി പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. സി.എച്ച് നഗറിലെ ജനങ്ങൾക്ക് പുറത്തേക്കുള്ള വാഹന ഗതാഗതം ഇതോടെ സുഗമമാവുകയാണ് . പഞ്ചായത്ത് ഭരണ സമിതിയുടെയും സി.എച്ച് നഗർ പ്രദേശവാസികളുടേയും ചിരകാല സ്വപ്നമായ റോഡ് എന്ന പദ്ധതിയുടെ ഒരു നാഴിക കല്ലാണ് ഈ പാലം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments