ചാവക്കാട്: മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രവർത്തകർ പ്രകടനം നടത്തി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി.പി മൻസൂർ അലി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈൽ തങ്ങൾ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ നസീഫ് യൂസഫ് സ്വാഗതവും എം.സി ഗഫൂർ നന്ദിയും പറഞ്ഞു,നേരത്തെ ചാവക്കാട് ഗ്രീൻ ഹോസ്സിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പരിപാടിയിൽ ജില്ലാ സെക്രട്ടറി നൗഷാദ് തെരുവത്ത്,ഉസ്മാൻ ചോലയിൽ, ഷജീർ പുന്ന, ആരിഫ് പാലയൂർ, എം.എസ് സാലിഹ്, എ. വി അലി, ഇബ്രാഹിം ടി.ആർ, അഷ്കർ അലി, പി.കെ അലി,നൗഷാദ് തെക്കൂട്ട് എന്നിവർ നേതൃത്വം നൽകി.
കെ.ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് യൂത്ത് ലീഗ് പ്രകടനം
RELATED ARTICLES

