ഏങ്ങണ്ടിയൂർ: പാമ്പു കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു. തളിക്കുളം പത്താംകല്ല് സി.എം എസ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ഏങ്ങണ്ടിയൂർ അഞ്ചാം കല്ല് തച്ചാട്ട് അനാമിക(ആറ്) ആണ് മരിച്ചത്. ഇപ്പോൾ താമസിക്കുന്ന തളിക്കുളത്തെ വാടക വീട്ടിൽ വെച്ചാണ് കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റത്.