Sunday, February 22, 2026

എസ്.എസ്.എഫ് ചാവക്കാട് ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 12, 13 ന് പാലയൂരിൽ നടക്കും

ചാവക്കാട്: എസ്.എസ്.എഫ് ചാവക്കാട് ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 12, 13 ന് പാലയൂരിൽ നടക്കും. സാഹിത്യോത്സവിന്റെ സ്വാഗത സംഘം രൂപീകൃതമായി. എസ്.എസ്.എഫ് ജില്ല ഫിനാഷ്യൽ സെക്രട്ടറി താഹിർ ചേറ്റുവ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ഡിവിഷൻ പ്രസിഡൻ്റ് ഇബ്രാഹിം ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി സലീം പെരുവല്ലൂർ സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി ഷാനവാസ് നഈമി കയ്പമംഗലം വിഷയാവതരണം നടത്തി. ഹൈദ്രോസ് തങ്ങൾ വട്ടേക്കാട്, ഇസ്ഹാഖ് ഫൈസി, ഐ.എം മാഷ്, ഹുസൈൻ ഹാജി പെരിങ്ങാട്, നിഷാർ മേച്ചേരിപ്പടി, വാഹിദ് നിസാമി, മൊയ്നുദ്ധീൻ പണ്ടറക്കാട്, ഷാഫി സഖാഫി പാടൂർ, അസീസ് ഫാളിലി, ഷംസുദ്ദീൻ മുസ്‌ലിയാർ, മഹല്ല് ഖത്തീബ് ഉമർ ഫൈസി, മുനീർ ഖാദിരി, താഹിർ ചേറ്റുവ എന്നിവർ നേതൃത്വം നൽകി. അഡ്വൈസറി ബോർഡ്‌ സ്വാഗത സംഘം ചെയർമാൻ – ആർ.വി.എം ബഷീർ മൗലവി, കൺവീനർ – നവാസ് പാലുവായ്, ഫിനാൻസ് കൺവീനർ -വി.കെ മുഹമ്മദ് ഹാജി ചക്കംകണ്ടം, വൈസ് ചെയർമാൻ മാരായി അബ്ദുൽ ഖാദർ ഹാജി, ഹുസൈൻ തങ്ങൾ പുന്ന, സിയാദ് ചൂൽപ്പുറം, റഷീദ് പാലയൂർ, സഫീർ തൈക്കടവ്, ജോയിൻ്റ് കൺവീനർമാരായി വി.എം കുഞ്ഞിമുഹമ്മദ്, ഖാലിദ് പാലയൂർ, ഷാനവാസ് ഐ.ഡി.സി പാലയൂർ, അയ്യൂബ് ഐ.ഡി.സി പാലയൂർ, സംഘാടക സമിതി ചെയർമാൻ- അഷറഫ് സഖാഫി, കൺവീനർ – യൂസഫ് പാലയൂർ.  33 അംഗ സമിതിയെ സയ്യിദ് ഹൈദറോസ് തങ്ങൾ വട്ടേക്കാടാണ് പ്രാഖ്യാപിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments