Wednesday, June 18, 2025

പൂക്കോട് കൃഷിഭവനിൽ കാർഷിക ലോൺ മേളയും ഏകദിന ശിൽപ്പശാലയും സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയും ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി പൂക്കോട് കൃഷിഭവനിൽ കാർഷിക ലോൺ മേളയും ഏകദിന ശിൽപ്പശാലയും സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷാനോജ് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ  എ.എം ഷഫീർ അധ്യക്ഷത വഹിച്ചു. “തേനീച്ച വളർത്തൽ “എന്ന വിഷയത്തെ ആസ്പദമാക്കി ബിജു സെബാസ്റ്റ്യൻ ക്ലാസെടുത്തു. ജൈവവള നിർമ്മാണം എന്ന വിഷയത്തിൽ പ്രസീന,ബാലൻ മാനംന്തേടത്ത് എന്നിവർ പരിശീലന ക്ലാസെടുത്തു. ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജർ അനീസ് ബാങ്ക് മേളയ്ക്ക് നേതൃത്വം നൽകി. പൂക്കോട് കൃഷി ഓഫീസർ പി റിജിത്ത് പദ്ധതി വിശദീകരണം നടത്തി. കൗൺസിലർമാരായ കെ.പി.എ റഷീദ് , ബിബിത മോഹൻ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഓഫീസർ ടി.എൻ നിമൽ സ്വാഗതവും ഷിജി ചാക്കോ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments