ചാവക്കാട്: കുഴികൾ നിറഞ്ഞ സഞ്ചാരയോഗ്യമല്ലാതായ ദേശീയപാത 66 സർവീസ് റോഡുകൾ അടിയന്തര പ്രാധാന്യത്തോടെ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ചാവക്കാട് എസ്.ഡി.ടി.യു ബസ് തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. ചാവക്കാട് മേഖലയിലെ സർവ്വീസ് റോഡുകളുടെ ശോച്യാവസ്ഥ യാത്രക്കാരെയും തൊഴിലാളികളെയും വിദ്യാർത്ഥികളെയും അതീവ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. നിർമ്മാണാവസ്ഥയിൽ നില്‍ക്കുന്ന ഹൈവേ സർവ്വീസ് റോഡുകളിൽ വെള്ളക്കെട്ടും കുഴികളും മൂലം അപകടങ്ങൾ പതിവാകുകയാണ്. സർവീസ് റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നും ഇനിയും നിസ്സംഗത തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി എസ്.ഡി.ടി.യു രംഗത്ത് വരുമെന്നും ചാവക്കാട് എസ്.ഡി.ടി.യു ബസ് തൊഴിലാളി യൂണിയൻ കൺവീനർ ഫുർഖാൻ മുന്നറിയിപ്പ് നൽകി.