Friday, September 20, 2024

ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് പേരിൽ രണ്ടു പേർ മരിച്ചു; മരിച്ചത് ചെന്ത്രാപ്പിന്നി സ്വദേശികൾ

മനാമ: ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് ചെന്ത്രാപ്പിന്നി സ്വദേശികളിൽ രണ്ടു പേർ മരിച്ചു. ചെന്ത്രാപ്പിന്നി സ്വദേശികളായ വെളമ്പത്ത് അശോകന്റെ മകൻ രജീബ് (39), വെളമ്പത്ത് സരസന്റെ മകൻജിൽസു(30) എന്നിവരാണ് മരിച്ചത്. ബാക്കിയുള്ളവർ ഗുരുതര നിലയിൽ ചികിത്സയിലാണ്. റിഫക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നുപേർ. ഇവരുടെ സുഹൃത്തുകളാണ് മറ്റ് രണ്ട്പേർ.ശനിയാഴ്ച രാവിലെ വർക്ക്ഷോപ്പ് തുറക്കാത്തതിനാൽ അന്വേഷിച്ചെത്തിയവരാണ് ഇവരെ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്ക്കരിക്കും

RELATED ARTICLES
- Advertisment -

Most Popular

Recent Comments