Wednesday, November 25, 2026

തൃശൂർ നഗരത്തിലെ ഇരട്ടച്ചിറ ശിവക്ഷേത്രത്തിൽ മോഷണം

തൃശൂർ: തൃശൂർ നഗരത്തിലെ ഇരട്ടച്ചിറ ശിവക്ഷേത്രത്തിൽ മോഷണം. വിളക്കും,  വെള്ളിയാഭരണങ്ങളും കവർന്നു. ശ്രീകോവിലിന്റെയും ഓഫീസിന്റെയും വാതിൽ തകർത്താണ് മോഷണം നടന്നത്. രാത്രി പത്തിനും, രാവിലെ ആറിനും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത് എന്നാണ് നിഗമനം. തൃശ്ശൂർ ഡിഐജി ഓഫീസിന് തൊട്ടടുത്താണ് ക്ഷേത്രം. മാസങ്ങൾക്ക് മുൻപും ഇതേ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. തൃശ്ശൂർ ഈസ്റ്റ്‌ പോലീസ് തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments