Tuesday, February 18, 2025

ഇൻസ്റ്റഗ്രാമിലൂടെ പരിചയപെട്ട് പ്രണയം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി സ്വർണം തട്ടി; പ്രതികൾ പിടിയിൽ

കോഴിക്കോട് ‌: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒൻപതാം ക്ലാസുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ഒറ്റപ്പാലം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. പതിനാലുകാരിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക‌ു ശ്രമിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ പരാതിയുമായി കസബ പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷറഫലിയും സുഹൃത്ത് രാഗേഷും അറസ്റ്റിലായത്. ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി മാതാവിന്റെ മൊബൈല്‍ ഫോണ്‍ കൈയ്യില്‍ കിട്ടിയതാണ് പെൺകുട്ടിക്ക് കെണിയായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments