തൃശൂർ: ബെഡ് ഹീറ്റർ ഓഫ് ചെയ്യാൻ മറന്നു. കിടപ്പുമുറിക്ക് തീപിടിച്ചു. പുത്തൂർ മരത്താക്കര തടത്തിൽ ഭാസ്കരൻ്റെ കിടപ്പു മുറിയിലാണ് ബെഡ് ഹീറ്ററിൽ നിന്നും തീ പടർന്നു പിടിച്ചത്. വീട് അടച്ചു പൂട്ടി ആശുപത്രിയിൽ പോയിരുന്ന വീട്ടുകാർ ബെഡ് ഹീറ്റർ ഓഫ് ചെയ്യാൻ മറന്നതാണ് തീ പിടിക്കാൻ കാരണമായത്. നാട്ടുകാരും തൃശൂർ അഗ്നി രക്ഷാസേനയും ചേർന്ന് തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. അസിസ്റ്റന്റ്. സ്റ്റേഷൻ ഓഫീസർ ടി.എസ് ഷാനവാസിൻ്റെ നേതൃത്വത്തിൽ സീനിയർ ഓഫീസർ എം.ജി രാജേഷ്, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ പ്രമോദ്, സുധൻ, രാകേഷ്, പ്രതീഷ്, സുധീഷ് , ആൽമ, ആൻ മരിയ, വിജയൻ എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.