Wednesday, February 25, 2026

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ടോയ്‌ലറ്റിന്റെയും അനുബന്ധ പ്രവർത്തികളുടെയും ഉദ്ഘാടനം നടന്നു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിർമ്മിച്ച ടോയ്‌ലറ്റിന്റെയും അനുബന്ധ പ്രവർത്തികളുടെയും ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ ആഷിദ ഉദ്ഘാടനം  നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് റാഫി മാലിക്കുളം, വൈസ് പ്രസിഡന്റ് വി.എച്ച് റബിയത്ത്, ടി.എ അയിഷ, യൂസഫ് തണ്ണിതുറക്കൽ, റുക്കിയ ഹനീഫ, ഡോ.ടി.കെ അനീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് സ്വാഗതവും പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments