ഗുരുവായൂർ: മമ്മിയൂർ സെൻ്റർ മുതൽ പടിഞ്ഞാറെനട വരെയുള്ള കാന നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്ന് ഗുരുവായൂർ നഗരസഭ മുൻ കൗൺസിലറും, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റുമായ ഓ.കെ.ആർ മണികണ്ഠൻ ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി ഗുരുവായൂർ നഗരസഭയിലെ പ്രസാദ്, അമൃത് പദ്ധതികളുടെ നിർമ്മാണങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. എങ്കിലും ഗതാഗത തിരക്കുള്ള മമ്മിയൂർ ക്ഷേത്രത്തിന് മുന്നിലുള്ള കാന നിർമ്മാണത്തിലെ അപാകത മൂലം അപകടം പതിയിരിക്കുകയാണ്. റോഡിൻ്റെ ഒരു വശം ഇടിഞ്ഞ് പോയതിനാൽ വാഹനങ്ങൾക്കും, കാൽനടയാത്രക്കാർക്കും അപകടം സംഭവിക്കുവാൻ സാധ്യതയുണ്ടെന്നും അടിയന്തിരമായി ഈ ഭാഗത്തെ പ്രവൃത്തി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.