ചാവക്കാട്: ‘ഇരുണ്ട കാലത്ത് ഒഴിഞ്ഞ പാത്രങ്ങൾ’ എന്ന മുദ്രാവാക്യമുയർത്തി ബാലസംഘം മണത്തല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തല ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ ഉച്ചഭക്ഷണ പദ്ധതിയെ അട്ടിമറിക്കാനുള്ള യു.ഡി.എഫിന്റെ ശ്രമങ്ങൾക്കെതിരെയും നിലവിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രതിഷേധിച്ചുമായിരുന്നു സമരം. വില്ലേജ് കമ്മിറ്റി അംഗം വിഷ്‌ണു സമരം ഉദ്ഘാടനം ചെയ്തു. വില്ലേജ് കൺവീനർ കെ.വി ശശി, ജോയിന്റ് കൺവീനർ സുഭാഷ് മടേക്കടവ് എന്നിവർ സംസാരിച്ചു.
