Thursday, October 22, 2026

ഉപജില്ലാ സ്പോർട്സ് മീറ്റിൽ ഒന്നാം സ്ഥാനം; സോയ യൂസഫിന് ചാവക്കാട് കാർഷിക സഹകരണ ബാങ്ക് ഉപഹാരം നൽകി

ചാവക്കാട്: ചാവക്കാട് ഉപജില്ലാ സ്പോർട്സ് മീറ്റിൽ എൽ.പി വിഭാഗം 50 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം സ്ഥാനം നേടിയ മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ വിദ്യാർത്ഥി സോയ യൂസഫിന് ചാവക്കാട് കാർഷിക സഹകരണ ബാങ്ക് ഉപഹാരം നൽകി. ഡി.സി.സി സെക്രട്ടറിയും ചാവക്കാട് റൂറൽ ബാങ്ക് പ്രസിഡന്റുമായ സി.എ. ഗോപ പ്രതാപൻ ഉപഹാരം സമ്മാനിച്ചു. കാർഷിക ബാങ്ക് പ്രസിഡണ്ട് എച്ച്.എം നൗഫൽ അധ്യക്ഷത വഹിച്ചു  സെക്രട്ടറി ബൈജു, ബാങ്ക് ഡയറക്ടർമാരായ എം.എസ് ശിവദാസ്, സുരേഷ് വടക്കേക്കാട്, തെക്കൻ ബൈജു, പൊറ്റയിൽ മുംതാസ്, മൂക്കൻ കാഞ്ചന, കൃഷ്ണദാസ് ഗുരുവായൂർ, റാബിയ ജലീൽ, ഷാജഹാൻ പുന്നയൂർ, അസ്മത്തലി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments