Friday, September 20, 2024

കടപ്പുറം പഞ്ചായത്ത് 14-ാം വാർഡിൽ എസ്.ഡി.പി.ഐ പ്രവർത്തകർ കുടിവെള്ള വിതരണം നടത്തി

കടപ്പുറം: പൊതുടാപ്പിൽ ദിവസങ്ങളായി കുടിവെള്ളം വിതരണം തടസ്സപ്പെട്ടതോടെ കടപ്പുറം പഞ്ചായത്ത് 14-ാം വാർഡിൽ എസ്.ഡി.പി.ഐ പ്രവർത്തകർ കുടിവെള്ള വിതരണം നടത്തി. കെ.എം ത്വാഹ, വി.എസ് നിസാർ, കെ.എച്ച് ഷാജഹാൻ എന്നിവർ കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകി. മേഖലയിൽ രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് നാട്ടുകാർ നേരിടുന്നതെന്നും വാർഡിൽ അടിയന്തരമായി ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ വാർഡ് മെമ്പർ തയ്യാറാകണമെന്നും എസ്ഡിപിഐ 14-ാം വാർഡ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments