Friday, September 18, 2026

ഗുരുവായൂരിൽ സൈക്കിൾ യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു

ഗുരുവായൂർ: സൈക്കിൾ യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങപ്പുറം കൃഷ്ണപിള്ള നഗറിനടുത്ത് വേളു വീട്ടിൽ ദാസൻ (55) ആണ് മരിച്ചത്. തേങ്ങ പൊതിക്കുന്ന ജോലി കഴിഞ്ഞ് സൈക്കിൾ ചവിട്ടി പോകുന്നതിനിടയിൽ ചെമ്മണ്ണൂർ അങ്ങാടി റോഡിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 .30 ഓടെയായിരുന്നു സംഭവം. ഉടൻ തന്നെ ഗുരുവായൂർ ആക്‌ട്‌സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ (ശനി) രാവിലെ ഒമ്പതിന് ചൂൽപ്പുറം ക്രിമിറ്റോറിയത്തിൽ നടക്കും. ഭാര്യ: ശ്രീജ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments