Tuesday, February 11, 2025

മുതുവട്ടൂർ ആലുംപടി റോഡ് സഞ്ചാരയോഗ്യമാക്കണം; വെൽഫെയർ പാർട്ടി മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു

ചാവക്കാട്: മുതുവട്ടൂർ ആലുംപടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുതുവട്ടൂർ യൂണിറ്റ് പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. മുതുവട്ടൂർ സെന്ററിൽ നടന്ന പ്രതിഷേധയോഗം വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ പ്രസിഡന്റ് എം.കെ അസ്‌ലം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഓവുങ്ങൽ യുണിറ്റ് പ്രസിഡന്റ് ഷെരീഫ് അബൂബക്കർ അധ്യക്ഷത വഹിച്ചു. 

ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സി.ആർ ഹനീഫ, ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് റസാക്ക് ആലുംപടി തുടങ്ങിയവർ സംസാരിച്ചു. സലാം മുതുവട്ടൂർ സ്വാഗതവും ഹസ്സൻ നന്ദിയും പറഞ്ഞു. വി.സി നൗഫൽ, യു ഷെമീർ, ഹാരിസ് തത്ത, എൻ.കെ നൗഷാദ്, ഷുക്കൂർ ആലുംപടി, യു ഫിറോസ്, സാറാ ഷംസുദ്ദീൻ, സുബൈറ റസാക്ക്, റിംഷി നിയാസ് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments