തൃശൂർ: കേന്ദ്ര ബജറ്റ് പ്രവാസികളെ സമ്പൂർണ്ണമായി തമസ്കരിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം തൃശൂർ ജില്ലാ കമറ്റിയുടെ നേതൃത്വത്തിൽ തൃശൂർ എജീസ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രവാസി വെൽഫെയർ ബോർഡ് ചെയർമാനുമായ കെ.വി അബ്ദുൽ ഖാദർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.വി അഷറഫ് ഹാജി അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി എം.കെ ശശിധരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കൃഷ്ണദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുലൈഖ ജമാലു ,എം ബി മോഹനൻ, ജില്ലാ ട്രഷറർ ഹബീബ് റഹ്മാൻ, ജില്ലാ വൈസ് പ്രസിഡൻറ് അനിൽ പി.ഡി, ജില്ലാ ജോയിൻ്റ് സെക്രട്ടറി ശ്രീരാജ്, അഡ്വ: എം.കെ ഹക്ക് എന്നിവർ സംസാരിച്ചു, ഏരിയ സെക്രട്ടറി സുരേഷ് ചന്ദ്രൻ നന്ദി പറഞ്ഞു.