കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും കാസർകോട് ഡി.സി.സി മുൻ പ്രസിഡന്റ് പെരിയയിലെ പി ഗംഗാധരൻ നായർ (79) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കുറേനാളുകളായി ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പെരിയ തറവാടു ശ്മശാനത്തിൽ. കെപിസിസി നിർവാഹകസമിതി അംഗവും യുഡിഎഫ് ജില്ലാ കൺവീനറുമായി പ്രവർത്തിച്ചു. അറിയപ്പെടുന്ന സഹകാരിയായ ഗംഗാധരൻ നായർ പെരിയ സർവീസ് സഹകരണ ബാങ്ക്, കാസർകോട് പ്രാഥമിക കാർഷിക ഗ്രാമവികസനബാങ്ക് തുടങ്ങിയവയുടെ സാരഥിയായിരുന്നു. ഭാര്യ: സി പി മാലതി. മക്കൾ ജി ഷീജ് (യുഎസ്എ), ധന്യ സുരേഷ് (ഡിസിസി ജനറൽ സെക്രട്ടറി), ജി രമ്യ. മരുമക്കൾ: വി സതീഷ്, സുരേഷ് (കോർപറേഷൻ ബാങ്ക്, മംഗളൂരു), വിഷ്ണു (കോയമ്പത്തൂർ).