Friday, September 20, 2024

ടി.എൻ പ്രതാപൻ എം.പി നയിക്കുന്ന സ്നേഹ സന്ദേശ യാത്ര അംഗങ്ങൾക്ക് ഉച്ചഭക്ഷണം കടപ്പുറത്തെ അനധികൃത റിസോർട്ടിൽ; സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ച

കടപ്പുറം: അനധികൃത നിർമ്മാണത്തെ തുടർന്ന് കടപ്പുറം പഞ്ചായത്ത് പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകിയ റിസോർട്ടിൽ ടി.എൻ പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ സൽക്കാരം. വെറുപ്പിനെതിരെ ടി.എൻ പ്രതാപൻ എം.പി നയിക്കുന്ന സ്നേഹ സന്ദേശ യാത്രയിൽ പങ്കെടുക്കുന്നവർക്കാണ് കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് ജുമേറ ബീച്ച് റിസോർട്ടിൽ ഇന്ന് ഉച്ച ഭക്ഷണം ഒരുക്കിയിട്ടുള്ളത്. അനധികൃത നിർമ്മാണം നടത്തിയതിനെ തുടർന്ന് ഇവിടെ നിർമ്മിച്ചിരിക്കുന്ന  കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ പഞ്ചായത്ത് മാസങ്ങൾക്ക് മുമ്പ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതുവരെയും റിസോർട്ട് ഉടമ കെട്ടിടം പൊളിച്ചു മാറ്റിയിട്ടില്ല. ഇതേ തുടർന്ന് പഞ്ചായത്ത് അധികൃതർ കെട്ടിടം പൊളിച്ചു നീക്കുന്നതിന് ടെണ്ടർ നൽകി. ഉടമ ടെണ്ടർ തുക നൽകിയില്ലെങ്കിൽ പഞ്ചായത്ത് തന്നെ കെട്ടിടം പൊളിച്ച് നീക്കാനാണ് തീരുമാനം. ഇതിനായി വരുന്ന ചിലവ് ഉടമയിൽ നിന്ന് തന്നെ ഈടാക്കുകയും ചെയ്യും. ഇതേ റിസോർട്ടിൽ ടി.എൻ പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments