കാഞ്ഞാണി: തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കു മുന്നിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരൻ മരിച്ചു. അപകടം നടന്ന് തൽക്ഷണം മരിച്ച ഓട്ടോ ടാക്സി ഡ്രൈവർ ജിത്തുവിന്റെ മകൻ അദ്രിനാഥ് ആണ് മരിച്ചത്.
ജിത്തുവിന്റെ ഭാര്യ 35 വയസുള്ള നീതു, നീതുവിന്റെ പിതാവ് 55 വയസുള കണ്ണൻ എന്നിവർക്കാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
ഇന്ന് പുലർച്ചെയാണ് ഓട്ടോ ടാക്സിയും ആംബുലൻസും കൂട്ടിയിടിച്ച് അപകടം നടന്നത്.