ചാവക്കാട്: എടക്കഴിയൂർ ബോയ്‌സ് ഓഫ് പുല്ലൻചിറയുടെ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി പുന്നയൂർ പഞ്ചായത്തിലെ കരുണ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ 30 ഓളം വരുന്ന ഭിന്നശേഷി കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഷെഹിൻ ഷായ് യാത്രക്ക് നേതൃത്വം നൽകി. അംഗങ്ങളായ ഷമീം ആശാൻ, അഫ്സൽ കബീർ, കലീൽ എടക്കഴിയൂർ, ഫായിസ് ഹമീദ്, നിഷാദ് അബു എന്നിവർ പങ്കെടുത്തു.
പരിമിതികൾ മറന്ന് അവർ ആഘോഷിച്ചു; നല്ല മാതൃക സൃഷ്ടിച്ച് എടക്കഴിയൂർ ബോയ്‌സ് ഓഫ് പുല്ലൻചിറ
RELATED ARTICLES

