Friday, September 20, 2024

മലയാള മനോരമ ഗുരുവായൂർ ലേഖകൻ ആലക്കൽ എ വേണുഗോപാലൻ നിര്യാതനായി

ഗുരുവായൂർ: മലയാള മനോരമ ഗുരുവായൂർ ലേഖകൻ ആലക്കൽ എ വേണുഗോപാലൻ (78) നിര്യാതനായി. 1971 മുതൽ മലയാള മനോരമ ഗുരുവായൂർ ലേഖകനായി പ്രവർത്തിച്ചു വരികയായിരുന്നു. തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരി സ്ഥാപിച്ച ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ പ്രസിദ്ധീകരണമായ ‘ശ്രീഗുരുവായൂരപ്പൻ’ മാസികയുടെ പ്രസാധകൻ കൂടിയാണ്.

സംസ്കാരം പിന്നീട്. ഭാര്യ: രജനി. മക്കൾ: രേണുക വേണുഗോപാൽ ( പ്രോജക്ട് മാനേജർ, എമേഴ്സൺ, ദുബായ്), വിജയ വേണുഗോപാൽ (ക്ലർക്ക്, കടപ്പുറം പഞ്ചായത്ത്). മരുമക്കൾ: ജയറാം അത്തിക്കൽ ( ബിസിനസ്സ്, റാസൽഖൈമ), കെ.എ.ബൈജു (ചാവക്കാട് കാർഷിക ഗ്രാമ വികസന ബാങ്ക്, ഗുരുവായൂർ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments