ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിന്റെ ഭാഗമായി ഗുരുവായൂരിൽ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ കൂടി പോലീസ് കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തെബ്‌ഷീർ മഴുവഞ്ചേരി എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയത്. നേരത്തെ ഗുരുവായൂർ നഗരസഭ കൗൺസിലറും, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ സി.എസ് സൂരജ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.ബി വിജു, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വി.എസ് നവനീത് എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയിരുന്നു.
പിണറായി വിജയന്റെ സന്ദർശനം; ഗുരുവായൂരിൽ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ കൂടി കരുതൽ തടങ്കലിൽ
RELATED ARTICLES

