ഗുരുവായൂർ: ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇടവക പ്രഖ്യാപനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. വൈദിക സന്യാസ അല്മായ നേതൃസംഗമം ജ്യോതി എഞ്ചിനീയറിങ് കോളേജ് മാനേജർ ഫാദർ. തോമസ്സ് കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ആഘോഷമായ കുർബാനയ്ക്ക് ഇടവകയിലെ മുൻവൈദികർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനം തൃശൂർ അതിരൂപത വൈസ് ചാൻസലർ ഫാദർ. ഡൈജോ പൊറത്തൂർ ഉദ്ഘാടനം ചെയ്തു. ഫാദർ ജോസ് തത്രത്തിൽ അധ്യക്ഷത വഹിച്ചു. മണിപ്പൂരിൽ ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ യോഗത്തിൽ ഒ.സി ബാബുരാജൻ പ്രമേയം അവതരിപ്പിച്ചു. വികാരി ഫാദർ പ്രിന്റോ കുളങ്ങര, ജൂബിലി കൺവീനർ പി.ഐ ലാസർ മാസ്റ്റർ, ട്രസ്റ്റിമാരായ ലോറൻസ് നീലങ്കാവിൽ, പ്രിൻസൻ തരകൻ, ജെറോമി ജോസ് എന്നിവർ സംസാരിച്ചു. ഭക്തസംഘടനകളുടെയും കുടുംബകൂട്ടായ്മകളുടെയും നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു.
‘മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അക്രമങ്ങൾ പൂർണമായും അവസാനിപ്പിക്കണം’; ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇടവക പ്രഖ്യാപനത്തിന്റെ സുവർണ്ണ ജൂബിലി പ്രമേയം പാസാക്കി
RELATED ARTICLES

