Friday, September 20, 2024

തെക്കേപ്പുറത്ത്‌ വാഹനാപകടം: ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് വീണ യുവാവിന് തലയിൽ ടോറസ് ലോറി കയറി ദാരുണാന്ത്യം

കുന്നംകുളം: തെക്കേപ്പുറം ഒറ്റാലിന്‌ സമീപ ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രികൻ തലയിൽ ടോറസ്സ്‌ കയറി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ചിറമനേങ്ങാട്‌ തോട്ടുങ്ങൽപീടികയിൽ വീട്ടിൽ ഫായിസ്‌ ആണ്‌ മരിച്ചത്‌. 30 വയസായിരുന്നു. ഇന്ന് രാത്രി 7.15 ഓടെയായിരുന്നു അപകടം. ഫായിസും സുഹൃത്ത്‌ കുഴിപ്പറമ്പിൽ വീട്ടിൽ സുധീഷും സഞ്ചരിച്ചിരുന്ന ബൈക്ക്‌ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയും ഫായിസ് ടോറസ് ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു. തെറിച്ച്‌ വീണ ഫായിസിന്റെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങി. കാലിന്‌ പരിക്കേറ്റ സുധീഷിനെ കുന്നംകുളം താലൂക്ക്‌ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments