ചാവക്കാട്: മകളുടെ വിവാഹ തലേന്ന് പിതാവ് മരിച്ചു. തിരുവത്ര പുത്തൻ കടപ്പുറം അജ്മീർ പള്ളിക്ക് തെക്ക് പരേതനായ അമ്പലത്ത് വീട്ടിൽ കുഞ്ഞിമുഹമ്മദ് (മുട്ടയിക്കാരൻ) മകൻ മുസ്തഫ(50) യാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകീട്ടായിരുന്നു മരണം സംഭവിച്ചത്. തിരുവത്രയിൽ സൈക്കിളിൽ ലോട്ടറി വിൽപ്പനയായിരുന്നു ജോലി. നാളെ മകൾ തസ്നിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. ഭാര്യ: സക്കീന.
മറ്റു മക്കൾ: ഷഫീന, അർഷി.
ചാവക്കാട് തിരുവത്രയിൽ മകളുടെ വിവാഹ തലേന്ന് പിതാവ് മരിച്ചു
RELATED ARTICLES

