Friday, September 20, 2024

തിരുവത്രയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർ ഉൾപ്പെടെ 7 പേർക്ക് പരിക്ക്

ചാവക്കാട്: ദേശീയ പാത 66 തിരുവത്ര സ്‌കൂളിനടുത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ 7 പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ മലപ്പുറം പൊന്നാനി സ്വദേശി പുത്തൻപീടിയേക്കൽ അൻവർ (34), യാത്രക്കാരായ പൊന്നാനി കുട്ട്യാമാക്കാന്റകത്ത് ആബിദ (30), മകൻ ആദിൽ(13), അഞ്ചങ്ങാടി സ്വദേശിനി പുളിക്കൽ നൗഷീന (32), മക്കളായ സയാൻ (നാല്), ഐഷ (എട്ട്), സന നൗറിൻ (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.30ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടപ്പുറം, മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments