Friday, September 20, 2024

കെ.എൽ.എം പാലയൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മെയ്ദിനം ആചരിച്ചു

ചാവക്കാട്: കെ.എൽ.എം പാലയൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മെയ്ദിനം ആചരിച്ചു. യൂണിറ്റ് പ്രസിണ്ടൻ്റ് ഷാജി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. പാലയൂർ സെന്റ് ഫ്രാൻസിസ് സ്കൂൾ വൈ. പ്രിൻസിപ്പാൾ ഫാ.ജോജോ ചക്കുംമൂട്ടിൽ ടി.ഒ.ആർ പതാക ഉയർത്തിക്കൊണ്ട് തൊഴിലാളി ദിന സന്ദേശം നൽകി.

പാലയൂർ കെ.എൽ.എം ഫൊറോന ജനറൽ സെക്രട്ടറി ഷാജു ടി.ജെ, പീടിക തൊഴിലാളി ഫോറം രൂപതാ പ്രസിണ്ടൻ്റ് ബിനു താണിക്കൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. മെംമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ടിറ്റോ സൈമൺ നന്ദി പറഞ്ഞു. സാബു സി.ജെ, ഫ്രാൻസിസ് എൻ.എൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments