ചാവക്കാട്: എക്കോസ് എടക്കഴിയൂരിന്റെ നേതൃത്വത്തിൽ നിർധനരായ 60 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. എക്കോസ് യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് ശൗക്കത്ത് ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. എക്കോസ് പ്രസിഡന്റ് ഷഹദ് ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. എക്കോസ് യു.എ.ഇ കമ്മിറ്റി ഭാരവാഹികളായ നൗഫൽ, കബീർ വലിയപുരക്കൽ, ഉവൈസ്, ക്ലബ് രക്ഷധികാരി കമറുദ്ധീൻ, ക്ലബ് ഭാരവാഹികളായ അസ്‌ലം, ഷിഹാൻ അജ്മൽ, സുഹൈൽ എന്നിവർ പങ്കെടുത്തു. എക്കോസ് സെക്രട്ടറി നിധിൻ സ്വാഗതവും ട്രഷറർ അജ്സൽ നന്ദിയും പറഞ്ഞു.
എക്കോസ് എടക്കഴിയൂർ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.
RELATED ARTICLES

