കുന്നംകുളം: കേച്ചേരിയിൽ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു. കേച്ചേരി പട്ടിക്കര അമ്പലത്ത് വീട്ടിൽ സലീം (63) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസ്റ്റീവാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായിരുന്നു. ചികിൽസയിലിരിക്കെയാണ് മരണം. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് കബറടക്കം നടത്തി.
ഇടവേളക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് മരണം; മരിച്ചത് കേച്ചേരി പട്ടിക്കര സ്വദേശി
RELATED ARTICLES

