തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. കോട്ടയം അർപ്പുക്കര സ്വദേശി സേവിയർ വർഗീസ്നെ ആണ് ആര്‍.പി.എഫ് അറസ്റ്റ് ചെയ്തത്. ബംഗളൂരു കന്യാകുമാരി ഐലന്റ് എസ്പ്രസിലാണ് യുവാവ്
ബംഗളൂരുവിൽ നിന്ന് തൃശൂരിൽ എത്തിയത്. തന്റെ ബൈക്ക് ട്രെയിനിൽ കയറ്റി വിട്ടിരുന്നതായി ഇയാൾ പറഞ്ഞു. ആ വാഹനത്തിലെ പെട്രോൾ ആണ് കുപ്പിയിൽ ശേഖരിച്ചത്. വാഹനം പാർസൽ അയക്കുമ്പോൾ പെട്രോൾ ഉണ്ടാകരുത് എന്നതിനാൽ ആണ് പെട്രോൾ കുപ്പിയിൽ സൂക്ഷിച്ചത് എന്ന് യുവാവ് പോലീസിനോട് വ്യക്തമാക്കി. കോഴിക്കോട് അപകടവുമായി ബന്ധപ്പെട്ട റെയിൽവേ സ്റ്റേഷൻ നടത്തുന്ന വ്യാപക പരിശോധനയിലാണ് യുവാവിന്റെ കൈയിൽ നിന്നും പെട്രോൾ പിടികൂടിയത്.

