കുന്നംകുളം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 53 വർഷം കഠിന തടവും 60,000രൂപ പിഴയും ശിക്ഷ. പാലക്കാട് ഒറ്റപ്പാലം മുള്ളൂർ കൂന്നാരത്ത് വീട്ടിൽ 43 വയസുള്ള സിദ്ധിക്ക് ബാഖവിയേയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്. 2019 ജനുവരി മാസം മുതൽ പഴുന്നാനയിലും പന്നിത്തടത്തെ മദ്രസയിലും വച്ചാണ് ഇയാൾ തുടർച്ചയായി പലതവണ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി ലൈംഗികമായി പീഡിപ്പിച്ചത്. ഈ കേസ്സിലെ പീഢനത്തിന് ഇരയായ ആൺകുട്ടി സ്കൂളിൽ ക്ലാസ് സമയത്ത് ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് രാത്രി വൈകിയ സമയങ്ങളിൽ ഉൾപ്പെടെയുള്ള മദ്രസ അദ്ധ്യാപകന്റെ പീഡന വിവരങ്ങൾ കുട്ടി അദ്ധ്യാപകരോട് പറഞ്ഞത്. ഇതിനെ തുടർന്ന് മാതാപിതാക്കളെ അദ്ധ്യാപകർ ഇക്കാര്യം അറിയിച്ചു. തുടർന്ന് കുട്ടിയും മാതാപിതാക്കളും ചേർന്ന് കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. 21 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും,തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. രണ്ടാം സാക്ഷി കൂറ് മാറുകയും പ്രതി ഭാഗം കേസ് അട്ടിമറിക്കുന്നതിനായി ഹാജരാക്കിയ സാക്ഷികളെ നിരാകരിച്ചാണ് ഈ കേസിലെ വിധി ന്യായം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ് ബിനോയിയും പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി. കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന കെ.ജി സുരേഷ് ആണ് ഈ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സുജിത്ത് കാട്ടിക്കുളവും പ്രവർത്തിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 53 വർഷം കഠിന തടവും 60,000രൂപ പിഴയും ശിക്ഷ
RELATED ARTICLES

