എടത്തിരുത്തി: ചൂലൂരിൽ വീട്ടിൽ ഇലക്ട്രിക്കൽ ജോലിക്കിടെ ഗോവണിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇലക്ട്രീഷ്യൻ മരിച്ചു. പെരിഞ്ഞനം സ്വദേശി പള്ളിപ്പറമ്പിൽ നാസർ (51) ആണ് മരിച്ചത്. ഈ മാസം ഏഴിന് ചൂലൂരിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ വയറിംഗ് ജോലിക്കിടെ ഗോവണിയിൽ നിന്നും വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.