Saturday, September 21, 2024

അകലാട് സ്കൂളിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്നു യുവാക്കൾക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ അകലാട് സ്കൂളിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. മൂന്നു യുവാക്കൾക്ക് പരിക്ക്.
മൂന്നൈനി സ്വദേശി രായംമരക്കാർ വീട്ടിൽ ജസീർ (18), അകലാട് അഞ്ചാംകല്ല് സ്വദേശി ഹക്കീബ് (18), ഒറ്റയ്നി സ്വദേശി യൂസഫ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാത്രി 9 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ അകലാട് മൂന്നൈനി വി.കെയർ ആംബുലസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments