തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റിൽ. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിലാണ് അറസ്റ്റ്. തിരുവനന്തപുരം പാളയത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. കേസിൽ 28 യൂത്ത് ലീഗ് പ്രവർത്തകർ റിമാൻഡിലാണ്. കേസിൽ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്.
സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറസ്റ്റിൽ
RELATED ARTICLES
