പുന്നയൂർ: അകലാട് അഞ്ചാംകല്ല് അമച്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണ്ടർ 14 തൃശൂർ ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ച അഫ്ലഹിനും വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ ഐറിൻ സുഹൈലിനും ഉപഹാരം സമർപ്പിച്ചു. ക്ലബ് പ്രസിഡന്റ് റിഷാദ്, ട്രഷറർ അബ്ദുസമദ് അഹ്‌മദ്, ക്ലബ്ബ് രക്ഷാധികാരി അലി, സുഹൈൽ റാഫി, അൻസാർ, ഷഹബാസ്, നിഷാൽ തുടങ്ങിയവർ പങ്കെടുത്തു.