Friday, November 22, 2024

ഖത്തറിൽ ഇംഗ്ലണ്ടിന്റെ ആറാട്ട്; ഇറാനെതിരെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് ജയം

ദോഹ: ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്ക് ഇംഗ്ലണ്ട് ഇറാനെ വീഴ്ത്തി . ആദ്യ പകുതിയിൽ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കു മുന്നിലായിരുന്നു.
ഇംഗ്ലണ്ടിനായി യുവതാരം ബുകായോ സാക ഇരട്ടഗോൾ നേടി. 43, 62 മിനിറ്റുകളിലായാണ് സാക ഇരട്ടഗോൾ നേടിയത്. ജൂഡ് ബെല്ലിങ്ഹാം (35), റഹിം സ്റ്റെർലിങ് (45+1), മാർക്കസ് റാഷ്ഫോർഡ് (71), ജാക്ക് ഗ്രീലിഷ് (90) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഇറാനായി സൂപ്പർതാരം മെഹ്ദി ടറേമി ഇരട്ടഗോൾ നേടി. 65, 90+13 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ടറേമിയുടെ ഗോളുകൾ. രാജ്യത്തിനായി 64 മത്സരങ്ങളിൽ ടറേമിയുടെ 42–ാം ഗോളാണിത്. ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ടറേമി 4 ഗോളുകളും 2 അസിസ്റ്റുകളും നേടിയിരുന്നു.

കഴിഞ്ഞ ലോകകപ്പിൽ ടോപ് സ്കോററായ ക്യാപ്റ്റൻ ഹാരി കെയ്ന് ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇടംപിടിക്കാനായില്ലെങ്കിലും, രണ്ട് അസിസ്റ്റുകളുമായി സാന്നിധ്യമറിയിച്ചു. ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയ സ്റ്റെർലിങ് നാലാം ഗോളിനു വഴിയൊരുക്കിയും തിളങ്ങി. ലൂക്ക് ഷാ, ഹാരി മഗ്വയർ, കല്ലം വില്‍സൻ എന്നിവരാണ് മറ്റു ഗോളുകൾക്ക് വഴിയൊരുക്കിയത്.

കളത്തിൽ ഇംഗ്ലണ്ടിന്റെ സമ്പൂർണ മേധാവിത്തത്തിനിടെ ആദ്യ പകുതിയുടെ തുടക്കത്തിൽത്തന്നെ സ്വന്തം ടീമിലെ താരവുമായി കൂട്ടിയിടിച്ച് ഒന്നാം നമ്പർ ഗോൾകീപ്പർ അലിറേസ ബെയ്റാൻവാൻഡിനെ നഷ്ടമായത് ഇറാന് തിരിച്ചടിയായി. ബെയ്റാൻവാൻഡിനു പകരമിറങ്ങിയ ഹുസൈൻ ഹുസൈനിയുടെ പിഴവുകളാണ് ഇറാന്റെ തോൽവി ഇത്രയും വലുതാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments