Friday, September 20, 2024

മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗത്വ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ചാവക്കാട്: മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ എസ്.ടി.യു തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗത്വ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.എ അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ ശാഹുൽ ഹമീദ് പങ്കെടുത്തു. എസ്.ടി യു ജില്ല ജനറൽ സെക്രട്ടറി മൻസൂർ അലി, എസ്.ടി യു ജില്ല ട്രഷറർ കെ കെ ഇസ്മായിൽ, എസ് ടി യു ജില്ല സെക്രട്ടറി സുൽത്താൻ ബാബു എന്നിവർ സംസാരിച്ചു. അഡീഷണൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ ഒ.എസ് സാബു ക്ഷേമനിധി ക്ലാസെടുത്തു.
തൃശൂർ സിവിൽ എക്സൈസ് ഓഫീസർ ശ്രീരാഗ് ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസും നയിച്ചു. മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ ജില്ല പ്രസിഡന്റ് മുഹമ്മദ് സിംല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ സലീം കുന്നമ്പത്ത് സ്വാഗതവും ജില്ലാ ട്രഷറർ സി.ഐ നൗഷാദ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments