Friday, September 20, 2024

ചാവക്കാട് നഗരസഭാ കേരളോത്സവത്തിന് നാളെ തുടക്കം

ചാവക്കാട്: നഗരസഭാ കേരളോത്സവത്തിന് നാളെ തുടക്കമാവും. രാവിലെ 9 മണിക്ക് ചാവക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ  ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.ആർ സാംബശിവൻ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ കെ.കെ മുബാറക്ക് സ്വാഗതം പറയും. സ്ഥിരം സമിതി ചെയർമാൻമാരായ പ്രസന്ന രണദിവെ, ഷാഹിന സലീം, പി.എസ് അബ്ദുൽ റഷീദ്, ബുഷറാ ലത്തീഫ്, കൗൺസിലർമാരായ എം.ആർ രാധാകൃഷ്ണൻ , കെ.വി സത്താർ തുടങ്ങിയവർ പങ്കെടുക്കും. നഗരസഭാ സെക്രട്ടറി കെ.ബി വിശ്വനാഥൻ നന്ദി പറയും.  നവംബർ 12,13,15,19,20 തിയ്യതികളിലാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments