Sunday, June 29, 2025

കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് നിയോജക മണ്ഡലം ഭാരവാഹി യോഗം ചേർന്നു

ചാവക്കാട്: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് നിയോജക മണ്ഡലം ഭാരവാഹി യോഗം ചേർന്നു.

ചാവക്കാട് പ്രവാസി ബാങ്കിൽ നടന്ന യോഗത്തിൽ പുതിയതായി നിയമിച്ച നിയോജക മണ്ഡലം ഭാരവാഹികളെ നിയോജക മണ്ഡലം പ്രസിഡണ്ട് ഷാൾ അണിയിച്ചു. യോഗത്തിൽ പ്രസിഡണ്ട്‌ കമറുദ്ദീൻ ഷാ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ലാജുദ്ദീൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ബക്കർ സി പുന്ന, ജലീൽ അഞ്ചങ്ങാടി, ബാങ്ക് പ്രസിഡണ്ട് നൗഷാദ്, ജനറൽ സെക്രട്ടറിമാരായ സി.എം സലീം, മായിൻ പാപ്പാളി, യൂസഫ് ഹാജി അകലാട്, മണ്ഡലം പ്രസിഡണ്ടുമാരായ തോംസൺ പൂക്കോട്, അശറഫ് അലി, ഫാറൂക്ക് ചേറ്റുവ, ഷെരീഫ് മേലേപ്പുര എന്നിവർ സംസാരിച്ചു. സി.എം സെലീം നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments