Saturday, April 26, 2025

ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പന്‍ അച്യുതന്‍ ചരിഞ്ഞു

ഗുരുവായൂര്‍: ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പന്‍ അച്യുതന്‍ ചരിഞ്ഞു. 51 വയസ്സായിരുന്നു. ഇന്നലെ മുതല്‍ ആന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മുതല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികിത്സയിൽ കഴിയവെ രാത്രി ഏഴരയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. ക്ഷേത്രത്തില്‍ സ്ഥിരമായി ശീവേലികളിലും എഴുന്നള്ളിപ്പുകളിലും പങ്കെടുപ്പിക്കാറുള്ള അച്യുതനെ 1999 ഏപ്രില്‍ 18ന് വെട്ടിയാട്ടില്‍ ഉണ്ണികൃഷ്ണനാണ് ക്ഷേത്രത്തില്‍ നടയിരുത്തിയത്. മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കാന്‍ കോടനാട് വനത്തിലേക്ക് കൊണ്ടു പോകും. ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 43 ആയി ചുരുങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments