Sunday, February 22, 2026

എസ്.എസ്.എൽ.സി പരീക്ഷ വിജയികളെ കോട്ടപ്പുറം സംഗമം കുടുംബശ്രീ അനുമോദിച്ചു

ചാവക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചാവക്കാട് നഗരസഭ കോട്ടപ്പുറം മൂന്നാം വാർഡ് സംഗമം കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇന്നലെ അനുമോദിച്ചു. മുഴുവൻ വിദ്യാർഥികൾക്കും വാർഡ് മുൻ കൗൺസിലറും സി.പി.എം തിരുവത്ര ലോക്കൽ സെക്രട്ടറിയുമായ കെ.എച്ച് സലാം ഉപഹാരം നൽകി.

പ്രസിഡന്റ് മണി ഷിനു സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ വളണ്ടിയർ തമീറ മുബാറക് സംസാരിച്ചു. സെക്രട്ടറി ഷെജുന ബഷീർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments