പുന്നയൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ പുന്നയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് 19ാം വാർഡ് കമ്മിറ്റി അനുമോദിച്ചു. മുഹമ്മദ് ഫാദിൽ, ലുബ്‌ന ഷിറിൻ, ഹംന സവാദ് എന്നിവരെയാണ് അനുമോദിച്ചത്. വാർഡ് മെമ്പർ സുബൈദ പുളിക്കൽ വിജയികൾക്ക് മെമന്റോ നൽകി. മുസ്ലിം ലീഗ് വാർഡ് ജനറൽ സെക്രട്ടറി അബ്ദുൽ സലീം കുന്നംമ്പത്ത്, ടി.എൻ നൂറുദ്ധീൻ, എസ്.ടി.യു ജില്ല ട്രഷറർ ഇസ്മായിൽ, സൈതാലി കണ്ടാണത്ത്, ബാപ്പു പൂവ്വാങ്കര, ഹാഷിം കണ്ണൂർ, റസാഖ്, ഹാഷിം ബദർപള്ളി തുടങ്ങിയവർ പങ്കെടുത്തു.