Tuesday, May 26, 2026

തിരുവത്ര കരീം ഹാജിയെ അനുസ്മരിച്ചു.

 ചാവക്കാട്: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം അബുദാബിയിൽ അന്തരിച്ച പ്രമുഖ സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തകനും തിരുവത്ര വെൽഫെയർ അസോസിയേഷൻ ജി സി സി കൺവീനറും അബുദാബി തിരുവത്ര മുസ്‌ലിം വെൽഫെയർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റുമായ അബ്ദുൽ കരീം ഹാജിയെ തിരുവത്ര വെൽഫെയർ അസോസിയേഷൻ  അനുസ്മരിച്ചു. പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് വഴി സംഘടിപ്പിച്ച അനുസ്മരണയോഗം സമൂഹത്തിലെ നാനാതുറകളിലുള്ള ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ‘നമ്മുടെ കരീം ഹാജിക്ക് വേണ്ടി ഒരു പകൽ’ എന്ന പേരിലാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്.  കരീം ബാഖവിയുടെ  പ്രാർത്ഥനക്ക് നേതൃത്വം നൽകി.  പ്രസിഡന്റ് ടി.എ. ഹംസ ഹാജി അധ്യക്ഷത വഹിച്ചു. ടി.എൻ.  പ്രതാപൻ എം.പി, കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, ബി. മൂസഹാജി, ഇ.പി. സുലൈമാൻ ഹാജി, എൻ.കെ. അക്ബർ, അസോസിയേഷൻ ദുബായ് പ്രസിഡന്റ് നജ്മുദ്ദീൻ, സമസ്ത തൃശൂർ ജില്ല വർക്കിങ് പ്രസിഡൻറ് നാസർ ഫൈസി തിരുവത്ര എന്നിവർ സംസാരിച്ചു. ഉസ്മാൻ സഖാഫി സമാപന പ്രാർത്ഥന നിർവ്വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി മനയത്ത് മുഹമ്മദ്‌ യൂസുഫ് സ്വാഗതവു സൗദി പ്രധിനിധി മുസ്തഫ ബിയൂസ് നന്ദിയും പറഞ്ഞു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments